Skip to main content

Posts

Showing posts from 2010

അമ്മ

ഈ സ്ത്രീയുടെ കാത്തിരിപ്പാണ് ഞാന്‍.. ആവരുടെ കയ്യിലെ ഉരുട്ടി പിടിച്ച  ചോറുരുളയാണ് എനിക്ക് സ്നേഹം.. അടുക്കളയിലെ കരിയും  പുകയുമാനവര്‍.. ബാല്യത്തിലെ താരട്ടിനെക്കള്‍ പരിചിതം അവരുടെ കാലടികളില്‍ ഒട്ടി താളം മറിയുന്ന തയ്യല്‍  മെഷീന്റെ കട കട ശബ്ദമാണ്. അവരുടെ വിയര്‍പ്പാണ് ഞാന്‍... ഈ സ്ത്രീ  എന്റെ അമ്മ.....

ഒരു സെപ്റ്റംബര്‍ മുപ്പതിന്റെ ഓര്‍മയ്ക്ക്....

( അയോധ്യ വിധി വന്ന സെപ്റ്റംബര്‍ മുപ്പതിന്റെ ഓര്‍മ്മക്കുറിപ്പ്‌) എന്ത്, എങ്ങിനെ, എന്തിനു  എന്നിങ്ങിനെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു പുനര് വിചിന്തനാതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം എന്തിനോ എങ്ങിനെയൊക്കെയോ ആര്‍ക്കൊക്കെയോ വേണ്ടി എന്നിങ്ങനെയുള്ള മറുപടികള്‍ മാത്രമാണ് അവയ്ക്കുതരംമായി നില്‍ക്കുന്നത് എന്നത് തന്നെ..... അരൂപിയായ നിന്നെ അള്ളയെന്നും കുരിശില്‍ തൂങ്ങിയ നിന്നെ ക്രിസ്തു എന്നും കുഴലൂതിയ നിന്നെ കൃഷ്ണനെന്നും വിളിച്ചു പങ്കിട്ടെടുത്തപ്പോള്‍ ഉര്വിയുടെ നിറവയറില്‍ നിന്ന് തെറിച്ചു വീണത്‌ സ്വന്തം മക്കളുടെ രക്തമായിരുന്നു.... ***************************************************************************************** ശാന്തമായിരുന്നു  പുലരി...പതിവ് പോലെ തന്നെ എഴുന്നേറ്റപ്പോള്‍ നേരം വളരെ വൈകി. കട്ടന്‍ ചായക്കൊപ്പം മാതൃഭൂമിയിലെ വെണ്ടയ്ക്ക അക്ഷരങ്ങള്‍ മാത്രം വിഴുങ്ങി...ഒരു തുണ്ട് ഭൂമിയുടെ ആര് പതിറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിന് തീര്‍പ്പ്...ലേഖകരുടെ വരികളില്‍ ഒരു രാജ്യത്തിന്റെ ഭീതി പതിയിരിക്കുന്നതായി തോന്നി... എല്ലായിടത്തും മത സൌഹാര്ദ  പ്രാര്‍ത്ഥനകള്‍ , ജാഗ്രത, സുരക്ഷ ക്രമീകരണം,,,,,,പത്രം മ

உனக்காக

உனக்காக ....இதயம் கூட இடய்வேலி விட்டு தன துடிக்கும்.... அனல்.... அந்த இடய்வேலி கூட உன்னை பற்றி தன நினைக்கும்..  

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....