Skip to main content

ഒരു സെപ്റ്റംബര്‍ മുപ്പതിന്റെ ഓര്‍മയ്ക്ക്....

(അയോധ്യ വിധി വന്ന സെപ്റ്റംബര്‍ മുപ്പതിന്റെ ഓര്‍മ്മക്കുറിപ്പ്‌)


എന്ത്, എങ്ങിനെ, എന്തിനു  എന്നിങ്ങിനെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു പുനര് വിചിന്തനാതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം എന്തിനോ എങ്ങിനെയൊക്കെയോ ആര്‍ക്കൊക്കെയോ വേണ്ടി എന്നിങ്ങനെയുള്ള മറുപടികള്‍ മാത്രമാണ് അവയ്ക്കുതരംമായി നില്‍ക്കുന്നത് എന്നത് തന്നെ..... അരൂപിയായ നിന്നെ അള്ളയെന്നും കുരിശില്‍ തൂങ്ങിയ നിന്നെ ക്രിസ്തു എന്നും കുഴലൂതിയ നിന്നെ കൃഷ്ണനെന്നും വിളിച്ചു പങ്കിട്ടെടുത്തപ്പോള്‍ ഉര്വിയുടെ നിറവയറില്‍ നിന്ന് തെറിച്ചു വീണത്‌ സ്വന്തം മക്കളുടെ രക്തമായിരുന്നു....


*****************************************************************************************


ശാന്തമായിരുന്നു  പുലരി...പതിവ് പോലെ തന്നെ എഴുന്നേറ്റപ്പോള്‍ നേരം വളരെ വൈകി. കട്ടന്‍ ചായക്കൊപ്പം മാതൃഭൂമിയിലെ വെണ്ടയ്ക്ക അക്ഷരങ്ങള്‍ മാത്രം വിഴുങ്ങി...ഒരു തുണ്ട് ഭൂമിയുടെ ആര് പതിറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിന് തീര്‍പ്പ്...ലേഖകരുടെ വരികളില്‍ ഒരു രാജ്യത്തിന്റെ ഭീതി പതിയിരിക്കുന്നതായി തോന്നി... എല്ലായിടത്തും മത സൌഹാര്ദ  പ്രാര്‍ത്ഥനകള്‍ , ജാഗ്രത, സുരക്ഷ ക്രമീകരണം,,,,,,പത്രം മടക്കിയാപ്പോള്‍ ഉള്ളില്‍ അറിയാതെ ഒരു ഭയം.....പ്രാര്‍ത്ഥിച്ചു.....ദൈവേ... ഈ സരീരതെയും ആത്മാവിനെയും ഒരുമിച്ചു നീയിങ്ങു തിരിചെതിചെക്കണേ.......


*****************************************************************************************
ബസ്സില്‍ എന്റെ പതിവ് സീറ്റ്‌ ഒഴിഞ്ഞു തന്നെ കിടന്നിരുന്നു. ജനലരിക് ചേര്‍ന്ന് ഞാനിരുന്നു, രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോഴേക്കും തിരക്ക് തുടങ്ങി. എങ്കിലും പല പതിവ് മുഖങ്ങളും കണ്ടില്ല...തിരക്ക് കാരണം സീടിനിടയിലേക്ക് കയറി നിന്ന ഒരു പയ്യനെ ശ്രദ്ധിച്ചു.. ഒരഞ്ചു വയസ്സുക്കാരന്‍ അവനെ വിളിച്ചു കേറ്റി നിര്‍ത്തി. മടിയിളിരുന്നോലാന്‍  കാണിച്ചു. അവനോടു  എന്ത് ഭാഷയില്‍ സംസാരിക്കണം എന്ന് എനിക്കറിയില്ല, അല്ലെങ്കിലും ഈ നാട്ടില എന്റെ മലയാളം ആണല്ലോ എനിക്ക് ദേശീയ ഭാഷ. തേച്ചു മിനുക്കിയ എന്റെ യുണിഫോം  കണ്ടിട്ടോ അവന്റെ മുഷിഞ്ഞ വേഷം കൊണ്ടോ എന്നറിയില്ല അവനൊന്നു മടിച്ചു..വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ പതിയെ ഇരുന്നു... അവന്‍ എന്നെ നോക്കി ചിരിച്ചു. മുന്‍ സീറ്റിലിരുന്ന കുഞ്ഞു വാവയുമായി അവന്‍ വളരെ വേഗം അടുത്ത്. ഒരു വസ്തു നിന്നും ശൈശവത്തിന്റെ അവ്യക്ത സബ്ധങ്ങാല്‍ മാത്രം മറുവശത്ത്‌ സ്നേഹത്തിന്റെ മധുര ശബ്ദവും... " ദൈവേ... ഈ സ്നേഹവും നിഷ്കളങ്കതയും കത്തോലനെ  ...."
*****************************************************************************************
റോഡില്‍ പലയിടത്തും കാക്കിയുടുപ്പുകള്‍ നിരന്നിരുന്നു...ബസ്സിലെ പല കണ്ണ്കളിലും ഭീതിയുടെ അക്കരനമായ ഒരു നിഴല്‍... ഉള്ളില്‍ വെറുതെയെന്നു സ്വയം വിസ്വസിപ്പിചെടുത്ത ഭയത്തിന്റെ ഒരു നെരിപ്പോട്...
*******************************************************************************************


മാധ്യമങ്ങള്‍ ആഘോഷിക്കാനുള്ള തത്രപ്പാടിലായിരുന്നു എന്ന് തോന്നി. ബസ്‌ സ്റ്റാന്‍ഡില്‍ സകല സന്നഹങ്ങലോടെയും തമ്പടിച്ചിരുന്ന അവരെയും സ്വയ രക്ഷയ്ക്കായി പരിച്ചയെന്തിയ കാക്കിക്കരെയും കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന് അറിയില്ല...


*******************************************************************************************


ഓഫീസ് പൊതുവേ  ശാന്തമായിരുന്നു. എങ്കിലും ഞങ്ങള്‍ സ്ത്രീ ജനഗളോട് നേരത്തെ കൂടണയാന്‍ നിര്ദേഹം കിട്ടി.... എന്നിടുടം പുറത്തിറങ്ങിയപ്പോള്‍ സമയം രണ്ടര.... ഉള്ളിലെ വിശപ്പിന്റെ കാളലും പുറത്തെ വെയിലിന്റെ കാളലും സഹിക്കാനവുന്നുന്ടായിരുന്നില്ല.... ഓട്ടോയ്ക്ക് പോയാല്‍ മതി എന്നാ ഉപദേശം ഉണ്ടായിരുന്നത് കൊണ്ട് അങ്ങനേ നടന്നു.... ഓട്ടോക്കാരും ആഘോഷിക്കുകയായിരുന്നു.... വീണു കിട്ടിയ അവസരം അവരും മുതലാക്കി, ജീവാനുമായി പായുന്നവരുടെ കഴുത്തറത്ത് കൊണ്ട്.....
*****************************************************************************************


റോഡില്‍ നല്ല തിരാക്കയിരുന്നു. എല്ലാവരുടെയും മുഖത്ത് മുന്നിലെന്തു എന്നാ ഭയം . എന്തിനെക്കലുമുപരി ഞങ്ങള്‍ ഞങ്ങളുടെ ജീവന് വില വയ്ക്കുന്നു എന്ന് ലോകം ആരോടൊക്കെയോ വിളിച്ചു പറയുന്നതായി തോന്നി.....
**************************************************************************************


ചാനലുകള്‍ തിമിര്‍ക്കുകയാണ്..തൊണ്ട പൊട്ടിയിട്ടും ഒരിറ്റു വെള്ളമിരക്കാതെ സംസാരിക്കുന്ന റിപോട്ടര്‍മാര്‍. ഒരു കൊച്ചു രാജ്യം മുഴ്ഴുവാന്‍ അന്നുച്ചയ്ക്ക്‌ വീട്ടിനുള്ളിലെ ആ കുഞ്ഞു പെട്ടിക്കു മുന്നില്‍ കണ്ണും നട്ടിരുന്നു....
******************************************************************************************


ഒടുവില്‍ കണ്ണ് കെട്ടി, ഉയര്‍ത്തി പിടിച്ച തുലാസുമായി നില്‍ക്കുന്ന ആ സ്ത്രീ പറഞ്ഞു.." ഈ തുണ്ട് ഭൂമിക്കായി ഇനി രക്തം ചൊറിയരുത്... ഈ അമ്മയുടെ തൊപ്പി വച്ച മക്കളും കാക്കിയുടുപ്പിട്ട മക്കളും ഇത് പങ്കിട്ടെടുത്തോളൂ...."


********************************************************************************************


കാഴ്ചയ്ക്കപ്പുറം കറുത്ത തുനിക്കടിയിലെ ആ കണ്ണുകള്‍ കരയുകയായിരുന്നു....ഇതിനായി തല തള്ളി തകര്‍ത്ത മക്കളെ ഓര്‍ത്ത്‌.... നീയിതു കാണുന്നില്ലേ....ദൈവേ.... ആ സ്ത്രീയുടെ കണ്ണുകള്‍ ഇനിയും നീ നനയ്ക്കരുതെ.......

Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

പ്രണയരേഖകൾ

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? അതിശക്തമായി.. എന്നാൽ,  വിടരാൻ വെമ്പുന്ന ഒരു മുല്ലമൊട്ടു പോലെ തരളമായി ... ആരെ എന്നാവും..പ്രണയത്തെ. നിങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയത്തെ  നിലാവിൻ്റെ നേരിയ വെളിച്ചത്തിൽ, ചൂണ്ടുകളിൽ അത്രമേൽ ആർദ്രമായ ഒരു പുഞ്ചിരി വിടർത്തി, പാതി വിടർന്ന നിശാഗന്ധി പൂക്കളുടെ ഗന്ധം ശ്വസിച്ച്, ഇമകളെ പരസ്പരം ചുംബിക്കാൻ അനുവദിച്ച്, പ്രണയത്തിൻ്റെ ആഴങ്ങളിൽ മുങ്ങി നിവർന്നിട്ടുണ്ടോ? എന്നിട്ട് പതിയെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് വഴുതി വീഴണം. അവിടെ നിങ്ങൾ മാത്രം.. നിങ്ങളുടെ പ്രണയവും... ഉറക്കത്തിൻ്റെ അവസാന യാമങ്ങളിൽ മടിച്ചു മടിച്ചു ഉണരണം.  വേണ്ട, ഉണരേണ്ട,  ആ ചൂടേറ്റ് ഒട്ടിചേർന്ന് കിടന്ന് വീണ്ടും ഉറങ്ങാം... സ്വപ്നങ്ങൾ നിങ്ങൾക്ക് മെത്തകൾ നെയ്യട്ടെ.. രേവൂട്ടി