Skip to main content

Posts

Showing posts from May, 2018

എനിക്ക് സ്വന്തമായത്

മനസ്സിന്റെ കോണിൽ ഒരു ഒഴിഞ്ഞ മുറിയുണ്ടായിരുന്നു... ആരുമറിയാതെ ഞാൻ കാത്തു വച്ചൊരിടം.. എന്റെ കുഞ്ഞു സങ്കടങ്ങളും സന്തോഷങ്ങളും പരിഭവങ്ങളും സ്വപ്നങ്ങളും മാത്രമായിരുന്നു അവിടെ അതിഥികൾ.. നീ എന്നാണ് അവിടേക്ക് കയറിപ്പറ്റിയത് എന്നെനിക്കറിയില്ല.. എന്നോ എപ്പോഴോ.. എന്റെ കുഞ്ഞു സങ്കടങ്ങൾക്ക് ഇടമില്ലാതായി.. കൊച്ചു സന്തോഷങ്ങൾക്ക് കൂടില്ലാതായി.. എല്ലാം നീയെന്ന നിമിഷത്തിൽ അലിഞ്ഞു ചേർന്നു.  നീ തരുന്ന ഒരു നിമിഷം എനിക്ക് ദിനരാത്രങ്ങളുടെ കരുതലേകി.. നീ പോലുമറിയാതെ നീ എന്റെ മാത്രം സ്വന്തമായ ആ സ്പേസിൽ കുടിയേറി... നിന്നോടുള്ള സ്നേഹം.. അതിനെ അങ്ങിനെ വിളിക്കാമോ എന്ന് പോലുമറിയില്ല..എന്റെ കുഞ്ഞു വാശികളായി..നിന്നെ നോവിക്കുന്ന കുരുത്തക്കേടുകളായി.. അടർന്നു നീ പോകുമ്പോൾ ഓർക്കുക എന്റെ ഹൃദയമാണ് നീ കൊണ്ട് പോകുന്നതെന്ന്.. എനിക്ക് വേണ്ടി ഞാൻ മാറ്റി വെച്ച എന്റെ സ്വന്തമായ ആ മുറി .

ഓടുന്ന അമ്മമാർ

‌ഓർമയിൽ ഒരു ആറാം ക്ലാസ്കാരിയുണ്ട്. കുഞ്ഞു കുഞ്ഞു ഉത്തരവാദിത്തങ്ങൾ ഏല്പിച്ചു 'അമ്മ ആദ്യമായി ജോലിക്ക് പോയ  നാളുകളിൽ. അമ്മ രാവിലെ 8 മണിക്ക് പോകും. ആലങ്ങാട് ആയിരുന്നു ജോലി. കൃഷിഭവനിൽ. കാത്തിരുന്നു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കിട്ടിയ  ആറു മാസത്തെ ആശ്വാസം. ഞങ്ങൾക്കുള്ള ചോറും കറികളും പാത്രങ്ങളിൽ നിറച്ചു വച്ച് സാരിയും വലിച്ചു ചുറ്റി 'അമ്മ ഓടുന്ന ഒരു ഓട്ടമുണ്ട്. വൈകിട്ട് വരുമ്പോൾ ആറര മണി . അക്കാലത്താണ് ഞാൻ ചായ കൂട്ടാൻ പഠിച്ചത്. അതും കട്ടൻ ചായ. രാവിലത്തെ പലഹാരത്തിന്റെ ഒരു പങ്കു വച്ചിട്ടുണ്ടാകും വൈകിട്ടത്തെ വിശപ്പറ്റാൻ. അമ്മ വരുന്നത് വരെ അനിയത്തിയെ നോക്കണം. അവൾക്ക് കഴിക്കാൻ എടുത്ത കൊടുക്കണം സന്ധ്യ മുറ്റം അടിക്കണം.  ആറു മണിയാകുമ്പോൾ തെക്കേലെ അമ്മമ്മ വിളിക്കും മുറ്റമടിക്കുന്ന ശബ്ദം കേട്ടില്ലെങ്കില്. 'അമ്മ വരുമ്പഴേക്ക് വിളക്ക് വച്ച് നാമം ചൊല്ലിയിരിക്കണം. അതു കഴിഞ്ഞ് പഠിക്കാൻ തുടങ്ങണം. അമ്മയ്ക്ക് ഒരു കണ്ടീഷൻ മാത്രേ ഉണ്ടായിരിന്നുള്ളൂ. ഇതു വരെ 'അമ്മ കുത്തിയിരുന്നു പഠിപ്പിച്ചു. ഇനി മാർക്ക് മോശമാവരുത്. എന്തായാലും അതെനിക്ക് ഇഷ്ടായി.. അമ്മേടെ കുത്തിയിരുത്തി പഠിപ്പിക്കലിൽ നിന്ന് രക്ഷപെട്

ബാംഗ്ലൂർ ഡേയ്സ്...

ഇന്ന് ബാംഗ്ലൂറിലെ രണ്ടാം ജന്മത്തിലെ നാലാം ദിനം. ആദ്യത്തെ ദിവസം ബസ്‌യാത്ര ആയിരുന്നു. ഇപ്പോ രണ്ടീസമായി മെട്രോ യാത്ര പരീക്ഷണമാണ്. രാജേഷേട്ടൻ ബൈക്കിൽ കൊണ്ട് പോയി സ്റ്റേഷൻ വരെ.  വണ്ടി നിരങ്ങി നിരങ്ങി ആണ് നീങ്ങുന്നത്. കാലമേ നീ എങ്ങോട്ട്?  ഒരു അഞ്ചു വര്ഷത്തിനപ്പുറം എന്ത് എന്ന് ചിന്തിക്കാൻ കൂടെ കഴിയുന്നില്ല.  ഒരുപക്ഷേ moving roads  വരുമായിരിക്കും. അല്ല പിന്നെ.. എല്ലാർക്കും സ്വന്തം വണ്ടീo  കൊണ്ട് ഇറങ്ങുകേം വേണമെന്ന് പറഞ്ഞാ പിന്നെ.. ഒന്നു നീങ്ങേണ്ടപ്പാ.. ഒന്നാഞ്ഞു പിടിച്ചാ ഏത്തേണ്ടിടത് നടന്നെത്താം.. പത്തു മിനിറ്റെടുത്തു മെട്രോ സ്റ്റേഷനിൽ എത്താൻ. അച്ചാന്മാരുടെ ഭാഷയിൽ പറഞ്ഞാൽ എന്നാ തിരക്കാന്നെ.. കൊച്ചി മെട്രോ കാണാൻ എത്തുന്ന കൗതുക യാത്രക്കാരായിരുന്നില്ല അവിടെ. രാവും പകലും കൂടിമുട്ടിക്കാനുള്ള തിരക്കിൽ ഓടി നടക്കുന്നവർ.. ആർക്കും ദിവസവും കൂടെ യാത്ര ചെയ്യുന്നവരെ ഒന്ന് നോക്കാൻ പോലും കഴിയുന്നില്ല.. മുഖം കുനിച്ചവർ.. ജീവിതത്തിന്റെ കുരുക്കഴിക്കാൻ ട്രാഫിക്കിൽ കുരുങ്ങി കിടക്കുന്നവർ... ALT, CTRL, DEL കീകളിൽ ജീവിതം പടച്ചു കൊണ്ടു പോകുന്നവർ.. തിരക്കാണ്.. എല്ലാവർക്കും.. പ്ലാട്ഫോമിൽ എല്ലാവരും വരിയായി നിന്നിരുന്നു

ഞാൻ

ജീവിതത്തിൽ ഓടി തുടങ്ങിയപ്പോൾ വല്ലാത്ത ഒരു ആവേശമായിരുന്നു.... പിന്നീട് ഓട്ടത്തിനിടയിലെവിടെയോ ഞാൻ ജീവിക്കാൻ മറന്നു.. ചിരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ കരയാൻ മറന്നു... ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ നോക്കി.. എന്റെ ഇഷ്ടങ്ങളെ കുഴിച്ചു മൂടി... ഇന്നും ഓടി കൊണ്ടിരിക്കുന്നു.. ജീവിതത്തിനു നേരെ .....ഒരു കാറ്റാഞ്ഞു വീശിയാൽ .....ഈ ഓട്ടം നിലയ്ക്കും... പിന്നെ നിങ്ങളുടെ മനസ്സിലെ എതോ കോണിൽ നിറം മങ്ങിയ ഓരോർമയായി ഞാനും...