മനസ്സിന്റെ കോണിൽ ഒരു ഒഴിഞ്ഞ മുറിയുണ്ടായിരുന്നു... ആരുമറിയാതെ ഞാൻ കാത്തു വച്ചൊരിടം.. എന്റെ കുഞ്ഞു സങ്കടങ്ങളും സന്തോഷങ്ങളും പരിഭവങ്ങളും സ്വപ്നങ്ങളും മാത്രമായിരുന്നു അവിടെ അതിഥികൾ.. നീ എന്നാണ് അവിടേക്ക് കയറിപ്പറ്റിയത് എന്നെനിക്കറിയില്ല.. എന്നോ എപ്പോഴോ.. എന്റെ കുഞ്ഞു സങ്കടങ്ങൾക്ക് ഇടമില്ലാതായി.. കൊച്ചു സന്തോഷങ്ങൾക്ക് കൂടില്ലാതായി.. എല്ലാം നീയെന്ന നിമിഷത്തിൽ അലിഞ്ഞു ചേർന്നു. നീ തരുന്ന ഒരു നിമിഷം എനിക്ക് ദിനരാത്രങ്ങളുടെ കരുതലേകി.. നീ പോലുമറിയാതെ നീ എന്റെ മാത്രം സ്വന്തമായ ആ സ്പേസിൽ കുടിയേറി... നിന്നോടുള്ള സ്നേഹം.. അതിനെ അങ്ങിനെ വിളിക്കാമോ എന്ന് പോലുമറിയില്ല..എന്റെ കുഞ്ഞു വാശികളായി..നിന്നെ നോവിക്കുന്ന കുരുത്തക്കേടുകളായി.. അടർന്നു നീ പോകുമ്പോൾ ഓർക്കുക എന്റെ ഹൃദയമാണ് നീ കൊണ്ട് പോകുന്നതെന്ന്.. എനിക്ക് വേണ്ടി ഞാൻ മാറ്റി വെച്ച എന്റെ സ്വന്തമായ ആ മുറി .
എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍ നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത് എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍ അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....
Comments
Post a Comment