Skip to main content

Posts

Showing posts from February, 2018

പാഴ്

എന്നെ തിരയുകയാണോ? പാഴ് എന്ന് നീ വലിച്ചെറിഞ്ഞ കടലാസു തുണ്ടുകൾക്കിടയിൽ ഞാനുണ്ട് കാണുന്നില്ല അല്ലെ ഒന്നു കൂടെ ആഞ്ഞ് ചവിട്ടി നോക്ക്.. എന്റെ ഒറ്റപ്പെടൽ നിന്റെ കാൽ വെള്ളയെ പൊള്ളിക്കുന്നത് കാണാം.. എങ്കിലും നിനക്ക് ചിരിക്കാം എന്റെ വേദന മാത്രമാണല്ലോ നിന്റെ പുഞ്ചിരിയുടെ താക്കോൽ രേവൂട്ടി

ജീവിതത്തിലെ നട്ടുച്ചകൾ

സമയം ഏതാണ്ട് ഉച്ചയോടടുത്തപ്പോഴേ വയറു വിശന്നു തുടങ്ങിയതാണ്.  വെള്ളം കുടിച്ചു പിടിച്ചു നിർത്തി ഒരു മണിയാക്കി. മുന്നിൽ ഇരിക്കുന്ന രണ്ട് പേരെ കൂടി വിട്ടു ഉണ്ണാൻ പോവാം എന്ന് കരുതിയിരുന്നപ്പോഴാണ് ആ വൃദ്ധൻ കടന്നു വന്നത്. വെയിലത്ത് നടന്നു വന്നതിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ട്.  "എന്തേ? " " മോളെ ATM ന്റെ പിൻ നമ്പർ ശരിയാക്കണം.  മൊബൈൽ നമ്പർ മാറ്റണംന്നാ പറയണെ. പഴയതിന്റെ കാലാവധി തീര്‍ന്നു. " " മൊബൈൽ നമ്പർ മാറ്റിയാൽ നാളെക്കേ ശരിയാവൂട്ടോ. " " എങ്ങനെലും ഇന്ന് വേണം മോളെ.. ഒരാസ്പത്രി കേസാ" കാര്യം എളുപ്പം സാധിക്കാൻ എല്ലാവരും സ്ഥിരമായി പറയാറുള്ള ആസ്പത്രി കേസാണെന്ന് തോന്നിയില്ല.. അവശതയുണ്ട് മുഖത്ത്. "എനിക്ക് ഒരു അപേക്ഷ എഴുതി തരുവോ. ഇവിടുന്നു പിൻ നമ്പർ തരാൻ " എന്റെ കയ്യിൽ നിന്ന് അപേക്ഷ എഴുതാൻ പേപ്പറും വാങ്ങി പതുക്കെ നടന്നു നീങ്ങി.. മുന്നിലെ ഒരാൾ മാറിയപ്പോഴെക്ക് അദ്ദേഹം വന്നിരുന്നു. രണ്ടാമത്തെ ആളും പോയി കഴിഞ്ഞപ്പോഴെക്ക് എന്റെ മുന്നിലെക്ക് നീട്ടി വച്ച അപേക്ഷ നോക്കി.. വിറയാർന്ന കൈ കൊണ്ട് ഇംഗ്ലീഷിൽ നല്ല വൃത്തിയായി എഴുതിയിരിക്കുന്നു. "ആരാ ആസ്പത്രീല്?