Skip to main content

Posts

Showing posts from March, 2018

ചൂടാതെ പോയ ഒരു പൂവിനു

പ്രണയമായിരുന്നു എനിക്ക്... ചിരിക്കാതെ ചിരിക്കുന്ന നിന്റെ ചിരിയോട്... പറയാതെ പറയുന്ന നിന്റെ കണ്ണുകളെ മറച്ചു പിടിക്കുന്ന കണ്ണടയോട്... വഴക്കു പറയാൻ മാത്രം എന്നോട് ചലിക്കുന്ന നിന്റെ നാവിനോട്.. പാഞ്ഞു പോകുമ്പോൾ അറിയാതെ ഒരു നോട്ടം തരുന്ന നിന്റെ മനസ്സിനോട്... പ്രണയം എന്നെ വലിച്ചു മുറുക്കുമ്പോഴും നിന്റെയാ പതിഞ്ഞ ശബ്ദം എന്നെ ആശ്വസിപ്പിക്കുന്നു. നീയെന്റെ വെറുമൊരു സ്വപ്നമായിരിക്കട്ടെ.. ഒരിക്കൽ ഞാനൊരു ആരയാലിലയാകാം.. വരില്ലേ നീ, ഒരു ചെറു കാറ്റായി.. രേവൂട്ടി....

പ്രണയരാവ്

പ്രണയപ്പനി മഴ പ്രണയം പോലെയാണ്.. ആകെ നനച്ചു കുതിർത്തിട്ട് അങ്ങു പോയ്ക്കളയും. പിന്നെ കുളിരു കോരി അങ്ങിനെ നിൽക്കും.. നിന്റെ ഒരു നോട്ടം മതിയാവും അതങ്ങു വറ്റി വരണ്ടു പോകാൻ.. പക്ഷെ അതുണ്ടാവാറില്ലല്ലോ..പിന്നെ പുതച്ചു മൂടി പനിച്ചങ്ങിനെ കിടക്കും.. പ്രണയപ്പനി..ഒടുവിൽ പനിയിറങ്ങുമ്പോൾ ഓരോ വിയർപ്പു തുള്ളികൾക്കും പറയാനുണ്ടാകും ഒരു സ്വപ്നരാവിന്റെ പ്രണയകഥ.. രേവൂട്ടി

പ്രണയത്തിന്റെ ചൂട്‌

തിരക്കുകൾക്കിടയിൽ നീയെന്നെ കാണാതെ പോകരുത്. തിരക്കൊഴിഞ്ഞു നീ നോക്കുമ്പോൾ നീണ്ട ജനലക്കൊടുവിൽ അഴിയോടൊട്ടി ഞാനും എന്റെ പ്രണയവുമുണ്ടാകും.. അന്നൊരുപക്ഷെ നിന്റെ ചുംബനത്തിന്റെ ചൂടേറ്റു വാങ്ങാൻ എന്റെ മരവിച്ച പ്രണയം മാത്രമേ കാണൂ.. രേവൂട്ടി🙂

അമ്മ

പണ്ട് സ്കൂൾ കാലത്ത് പത്ത് മണി എന്നൊരു സമയമുണ്ടെങ്കിൽ ഞാൻ കിടന്നിരുന്നിരിക്കും. പരീക്ഷ കാലമായാൽ ഒരു പക്ഷേ പതിനൊന്ന് മണി..പരീക്ഷയുടെ തലേന്ന് ഇരുന്നു ഉറക്കമിളച്ച് പഠിക്കാൻ അമ്മ സമ്മതിക്കില്ല. അല്ലേലും പരീക്ഷ എഴുതുന്നത് ഞാനല്ലേ.. എന്റെ ഓര്‍മ്മശക്തിയെ പറ്റി അമ്മയ്ക്ക് എന്തറിയാം..ഉറക്കമിളച്ച് പഠിച്ചവർ പത്ത് മാർക്ക് കൂടുതൽ വാങ്ങിയാലും അമ്മ പറയും ഉറക്കം കളഞ്ഞു നീ കൊട്ടകണക്കിന് ഇവിടെ കൊണ്ട് വരണ്ടാന്ന്.. ശരിക്കും ദേഷ്യം വരും..ഞാൻ ചത്തു പോയാലും അടുത്ത ദിവസം നിനക്ക് പോയി പരീക്ഷ എഴുതാൻ പറ്റണം.. അതാണ് പുള്ളിക്കാരീടെ ഒരു ലൈൻ.. വല്ലാത്ത സാധനം തന്നെ.. ല്ലേ.. പറഞ്ഞു വരുന്നത് അതല്ല.. അന്നൊക്കെ രാത്രി അടുക്കള പണി കഴിഞ്ഞാൽ ഇപ്പുറത്ത് തയ്യൽ മെഷീൻ കടകടാ അടിച്ചു കൊണ്ടിരുന്നു.. ഫീസ് വല്ലോം കൊടുക്കേണ്ടതാണെങ്കിൽ പറയാനില്ല. ആ ശബ്ദം നേരം പുലരുവോളം കേൾക്കാം.  നേരം വെളുക്കുമ്പോൾ ഒരു പൊതി തരും. തയ്ചതു കൊണ്ട് പോയി കൊടുക്കാൻ.. മടി തോന്നിയിട്ടില്ല.. ഇന്നും ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണത്.. അദ്ധ്വാനിച്ച് ഉണ്ടാക്കിയ പത്ത് രൂപയ്ക്ക് കടം മേടിക്കുന്ന നൂറു രൂപയേക്കാൾ വിലയുണ്ട് എന്ന പാഠം. ആ കടകടാ ശബ്ദം ഞങ്ങളുടെ ജീവിതത്തിന്

പിറന്നാൾ

വർഷങ്ങൾക്ക് മുന്‍പുള്ള ഈ ദിവസം ഇന്നലെ എന്ന പോലെ ഓർക്കുന്നു.. ഞാനന്ന് പ്ളസ്- ടൂക്കാരിയാണ്... പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.. പക്ഷേ, എത്ര പിടിച്ചിട്ടും മനസ്സ് നിൽക്കുന്നില്ല.. എൻട്രൻസ് എഴുതണ്ട എന്ന തീരുമാനത്തിനെതിരെ അമ്മ ശക്തമായി പ്രതിഷേധിച്ചു.. എനിക്കാണെങ്കിൽ ഇഷ്ടപ്പെട്ട കണക്ക് പോലും പിടി തരുന്നില്ല. എങ്ങനെയങ്കിലും ഡിഗ്രി കഴിഞ്ഞു ഒരു ജോലി, അത് മാത്രം ആണ് മനസ്സിൽ.. പലപ്പോഴും കുടുക്ക തോണ്ടി ചില്ലറ എടുത്തു വണ്ടിക്കാശ് തരുമ്പോൾ അച്ഛന്റെ മുഖത്ത് പോലും നോക്കാൻ കഴിഞ്ഞിരുന്നില്ല..പലപ്പോഴും രാവേറെ ചെന്നും അമ്മയുടെ തയ്യൽ മെഷീൻ മാത്രം ശബ്ദിച്ചു കൊണ്ടിരുന്നു.   അന്ന് ബാങ്കിൽ നിന്ന് ആളു വന്നിരുന്നു എന്ന് മനസ്സിലായത്.. ഊരാൻ ബാക്കിയുള്ള അനിയത്തിയുടെ കാതിലെ കമ്മൽ ഒരു കഥാപാത്രമായപ്പോഴാണ്.. ഒത്തിരി വൈകിയാണ് അന്ന് ഉണ്ണാൻ വിളിച്ചത്.. വിശപ്പ് എന്ത് കൊണ്ടോ മറന്നു തുടങ്ങിയിരുന്നു.. ചോറും മീൻ കറിയും.. ഇന്നെന്ത് പറ്റി??  അല്ലെങ്കിൽ കുറേ നാളുകളായി കഞ്ഞിയാണ്..അനിയത്തിക്ക് മാത്രമേ ചോറുണ്ടാവൂ.. അവൾക്ക് കഞ്ഞി ഇഷ്ടമല്ല. "കിട്ടുമ്പോ കഴിക്കെടീ.. നിന്ന് വില പറയാതെ " അമ്മയുടെ താക്കീത്.. അമ്മ കരയ