പ്രണയപ്പനി
മഴ പ്രണയം പോലെയാണ്.. ആകെ നനച്ചു കുതിർത്തിട്ട് അങ്ങു പോയ്ക്കളയും. പിന്നെ കുളിരു കോരി അങ്ങിനെ നിൽക്കും.. നിന്റെ ഒരു നോട്ടം മതിയാവും അതങ്ങു വറ്റി വരണ്ടു പോകാൻ.. പക്ഷെ അതുണ്ടാവാറില്ലല്ലോ..പിന്നെ പുതച്ചു മൂടി പനിച്ചങ്ങിനെ കിടക്കും.. പ്രണയപ്പനി..ഒടുവിൽ പനിയിറങ്ങുമ്പോൾ ഓരോ വിയർപ്പു തുള്ളികൾക്കും പറയാനുണ്ടാകും ഒരു സ്വപ്നരാവിന്റെ പ്രണയകഥ..
രേവൂട്ടി
Comments
Post a Comment