Skip to main content

Posts

Showing posts from 2019

പകരാതെ പോയ ചുംബനങ്ങളുടെ അവകാശി

പ്രണയം കടല് പോലെയാണ്. ചിലപ്പോൾ ഒഴുക്ക്‌പോലും അറിയില്ല..ശാന്തമായി... അനന്തമായി..ചിലപ്പോ ആഞ്ഞടിച്ച്.. സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു.. എന്തെല്ലാമോ കവർന്നെടുത്തു.. ഇത് പറയുമ്പോൾ അവൾ കടലിന്റെ അനന്തനീലിമയിൽ കണ്ണുനട്ടിരുന്നു. മിഴിക്കോണിൽ ചിതറിവീഴാൻ വെമ്പി ഒരു നീർത്തുള്ളി. ചുണ്ടിൽ നേർത്ത പുഞ്ചിരി.. "നീയൊരുപാട് മാറിപ്പോയി.. നിന്റെയാ ബഹളം പൊട്ടിച്ചിരി ശ്രീ എന്ന വിളി.. നിനക്കറിയോ  ഇങ്ങോട്ട് വരുമ്പോൾ മനസ്സ് നിറയെ ആ പഴയ നീയായിരുന്നു.." അവന്റെ വാചാലതയ്കും അവളുടെ മൗനത്തിനുമിടയിൽ കാലം കാത്തു വച്ച പ്രണയത്തിന്റെ വളപ്പൊട്ടുകൾ മാത്രം.. "ഞാൻ സ്വയം മാറിയതാണ്. "ശ്വാസം മുട്ടിക്കുന്ന മൗനത്തിനൊടുവിൽ അവൾ പറഞ്ഞു. " നീയും ഞാനും എന്ന സങ്കല്പലോകത്തിൽ നിന്ന് ഞാൻ മാത്രം എന്ന യാഥാർത്ഥ്യത്തിലേക്ക് ഒരുപാട് ദൂരമുണ്ടായിരുന്നു. നീറിപ്പുകയുന്ന മനസ്സുമായി ഞാൻ എന്നിലേക്ക് ഒതുങ്ങി. പ്രണയം എന്ന മൂന്നക്ഷരം എന്നിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ വലുതായിരുന്നു. ഓർമയുണ്ടോ അന്ന് നമ്മൾ തമ്മിൽ അങ്ങിനെ ഒരു സംസാരമേ ഉണ്ടായിട്ടില്ല. എന്നിട്ടും എങ്ങിനെ എന്ന് ചോദിച്ചാൽ... ഇന്നും ഉത്തരമില്ലെനിക്ക്.." അല്ലെങ്കിലും

വാക്കുകൾ കൊണ്ട് പറയാനാവാത്ത ബന്ധങ്ങൾ..

ഉച്ചയൂണു കഴിഞ്ഞ് കൈകഴുകി വന്നപ്പോഴാണ് വാട്സാപ്പിൽ ഒരു മെസ്സേജ് കിടക്കുന്നത് കണ്ടത്. മായ... ഓർമ്മകൾ കുറച്ചു പുറകോട്ടുപോയി. "ഇത്തവണ ശരിയായാൽ മുട്ടായി വാങ്ങിത്തരണം കേട്ടോ "അതായിരുന്നു തുടക്കം. ഒന്നു രണ്ടാഴ്ചയായി എടിഎം കാർഡ് കയ്യിൽ കിട്ടിയിട്ട് വർക്ക് ആകുന്നില്ല. ഞാൻ തിരിച്ചും മറിച്ചും പണിയാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി. ഇത് ശരിയായാൽ മതിയായിരുന്നു ഈശ്വരന്മാരേ.  നേർച്ച യൊന്നും നേർന്നില്ല. വേറൊന്നുമല്ല നേർച്ചകൾ ഒന്നും മുതലാകുന്നില്ല .പിൻ നമ്പർ അടിച്ച് കണ്ണടച്ച് നിന്നു ..ഉം....ഈ ശബ്ദങ്ങളൊക്കെ എപ്പോഴും കേൾക്കുന്നതാ..പറ്റിക്കൽസ്.. ഇത്തവണയെങ്കിലും നാണം കെടാതിരുന്നാൽ മതിയായിരുന്നു.. "മോളെ ദാ വന്നല്ലോ " കണ്ണു തുറന്നു നോക്കി ...കണ്ണുതിരുമ്മി നോക്കി..നൂറ് രൂപയും നീട്ടിനിൽക്കുന്ന ഞങ്ങളുടെ കാശുകുടുക്കയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നി. "ഇപ്പോ ഹാപ്പി ആയില്ലേ ടീച്ചറെ?" മറുപടിയായി അവരുടെ കൈ നിറുകയിൽ തൊട്ടു... "വല്ലാത്ത ഒരു എനർജിയാണ് ട്ടാ ടീച്ചറെ ഇതിന് ...നിക്കിനി ചത്താലും വേണ്ടില്ല.. ന്നാലും നാരങ്ങ മിട്ടായി മറക്കണ്ട ട്ടാ..." ടീച്ചർ ചിരി

ആമി

അമ്മയില്ലാത്തപ്പോൾ നീയാണ് ശങ്കുന് അമ്മ എന്ന് പറഞ്ഞപ്പോൾ "ഞാൻ കൊച്ചല്ലേ..എനിക്കെങ്ങനെ അമ്മേ പോലെ ആവാൻ പറ്റും" എന്നാണ് എന്റെ ആമി ചോദിച്ചത്. ശരിയല്ലേ... ആറു വയസ്സുകാരിയാണ്, കളിക്കാൻ കൂടുന്നുണ്ട്, ഭക്ഷണം പങ്കിടും പിന്നെ എന്തൊക്കെയാണ് ചെയ്യേണ്ടത്. ഇന്നലെ ഓഫീസിൽ നിന്ന് വന്നപ്പോ കുറച്ചു വൈകി.എന്നെ വിളിക്കാൻ ഏട്ടൻ ബസ് സ്റ്റോപ്പിൽ വന്നിരുന്നു. സാധാരണ അങ്ങിനെ വരുമ്പോൾ പിള്ളേരെ വീട്ടിൽ പൂട്ടിയിട്ടാണ് വരുന്നത്.എന്നാൽ, ഇന്നലെ തിരിച്ചു വന്ന് വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച.. ശങ്കു ആപ്പിയിട്ട പാന്റ് വാതിൽക്കൽ കിടക്കുന്നു.. രണ്ട് പേരും നല്ല പിള്ളേര് ആയി ഇരുന്ന് ടി വി കാണുന്നുണ്ട്.. "ശങ്കു ആപ്പിയിട്ടൊ മോളെ" "അവനോട് പറഞ്ഞിട്ട് കേട്ടില്ലമ്മേ അവൻ പാന്റ് അവിടെ തന്നെ ഊരി ഇട്ടു" "ന്നിട്ട് കഴുകിയോ" "ഞാൻ കഴുകി കൊടുത്തു.. ഞാൻ അല്ലെ അവന്റെ അമ്മ" കൂടെ ഒരു ചിരിയും..ഇവന്റെ ആപ്പിക്ക് എന്തൊരു മണമാണ് എന്ന് പറഞ്ഞു മൂക്ക് പൊത്തുന്നവൾ ആണ്.. ഒത്തിരി അത്ഭുതം തോന്നി.. കുട്ടിക്കളിയിൽ നിന്ന് ഒരമ്മയുടെ ഉത്തരവാദിതത്തിലേക്ക് ചുമ്മാ നടന്ന് കയറിയവൾ.. പെണ്ണായി പിറക്കുന്ന ഓരോ