Skip to main content

Posts

Showing posts from December, 2018

യുവജനോത്സവം

ഒരു പത്തു പതിനെട്ടു വർഷം പുറകോട്ട് നീങ്ങിയാൽ ഓർമയിൽ വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ഉണ്ട്. സ്കൂൾ യുവജനോത്സവം വരാൻ കാത്തിരിക്കുന്നവൾ. ഏറ്റവും പ്രിയപ്പെട്ടത് പ്രച്ഛന്ന വേഷം. തന്റെ മനസ്സിലെ ആശയങ്ങൾ വിളിച്ചു പറഞ്ഞിരുന്ന വേദി. മുന്നിൽ കണ്ടിട്ടുള്ള ജീവിതങ്ങൾ പകർത്തിയ വേദി. സ്കൂളിൽ നിന്നും കടന്നു കയറിലെന്നു അറിഞ്ഞു കൊണ്ടാണ് അതിൽ മത്സരിക്കുന്നത്. കാരണം, അത് നൃത്തെതര ഇനത്തിൽ പോയിന്റ് നേടി തിലകപട്ടം നോട്ടമിടുന്ന നർത്തകിമാരുടെ മത്സര ഇനമാണ്. വേദികൾ നിന്റെ കഴിവ്‌കാണിക്കാൻ ഉള്ളതാണ്. സമ്മാനം പ്രോത്സാഹനമായി മാത്രം കാണണം എന്ന് പഠിപ്പിച്ചിരുന്നു അമ്മ. അന്നവൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. വഴിയരികിൽ വെസ്റ്റ് ബിന്നിൽ നിന്ന് ഭക്ഷണപ്പൊതി തപ്പിയെടുത്തു ആർത്തിയോടെ തിന്നുന്ന ഒരു ഭ്രാന്തി. എറണാകുളത്തു പോയപ്പോൾ എവിടെയോ വച്ചു കണ്ട ആ കാഴ്ച്ച മായാതെ കിടന്നിരുന്നു.. പൊള്ളി പടർന്നങ്ങനെ..ആ വർഷം അത് വേദിയിലെത്തിച്ചപ്പോൾ മനസിൽ വല്ലാത്ത ഒരു ഭാരം ഇറങ്ങിയത്‌പോലെ.  സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ കൈ പിടിച്ചഭിനന്ദിച്ചവരിൽ എന്റെ അധ്യാപകരും സുഹൃത്തുക്കളും.. നിറഞ്ഞ കയ്യടി കാതിൽ.. അതായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്ന സമ്മാനം....ആ കുട്ടി