Skip to main content

Posts

Showing posts from 2012

ആര്‍ദ്രക്കഥകള്‍

      (ആര്‍ദ്ര എന്ന എന്‍റെ  ആമിയ്ക്കു ഞാന്‍ അമ്മയായപ്പോള്‍ എന്‍റെ മനസ്സില്‍ നിറഞ്ഞ കുഞ്ഞു കഥകള്‍ക്ക്‌ ഞാന്‍ ആര്‍ദ്ര കഥകള്‍ എന്ന് പേര് വിളിക്കുന്നു )             ആര്‍ദ്രയ്ക്ക് പാപ്പം ഉണ്ണാന്‍ നേരമായി ...ആമിക്കുഞ്ഞു  വായ്‌ തുറന്നെ. ആമി ചിരിച്ചു എന്‍റെ നെഞ്ചോടു ചേര്‍ന്നു .അമ്മ പാപ്പതിനോട് പറഞ്ഞിട്ടുണ്ടുട്ടോ വാവയ്ക്കു വിശക്കണൂന്നു . അപ്പൊ പാപ്പം പറയുവാ "വാവേ വാവേ നീ വേഗം വായ തുറന്നെ ....ഞാന്‍ ഓടി വന്നു നിന്‍റെ വായിലിരിക്കട്ടേ .."ആമി വാവ വായ തുറന്നു....പാപ്പം വാവേടെ വായിലിരുന്നു പറഞ്ഞു.."വാവേ ഇനി നീ ഞം ഞം കാണിച്ചു വേഗം എന്നെ വയറ്റിലാക്യെ ,എന്നാലെ നീ വേഗം വലുതാവൂ .."ആമി ചിരിച്ചു , അമ്മ ചോദിച്ചു .."പാപ്പമേ പാപ്പമേ...നീ നോക്ക്യേ എന്‍റെ ആമിക്കുട്ടി വലുതായോ എന്ന്...." പാപ്പം കുഞ്ഞിനെ നോക്കി പറഞ്ഞു "ഉം വലുതായിട്ടോന്നുമില്ല നീ ഒന്നൂടെ വായ തുറന്നെ..."അങ്ങനെ വാവ പിന്നേം പാപ്പം ഉണ്ടു ..എന്നിട്ട്  അമ്മേടെ മാറോടു പററി ചേര്‍ന്നു ....വാവേടെ ചിറിയിലിരുന്നു പാപ്പം അമ്മയെ നോക്കി  ചിരിച്ചു....