Skip to main content

ആര്‍ദ്രക്കഥകള്‍



      (ആര്‍ദ്ര എന്ന എന്‍റെ  ആമിയ്ക്കു ഞാന്‍ അമ്മയായപ്പോള്‍ എന്‍റെ മനസ്സില്‍ നിറഞ്ഞ കുഞ്ഞു കഥകള്‍ക്ക്‌ ഞാന്‍ ആര്‍ദ്ര കഥകള്‍ എന്ന് പേര് വിളിക്കുന്നു )

            ആര്‍ദ്രയ്ക്ക് പാപ്പം ഉണ്ണാന്‍ നേരമായി ...ആമിക്കുഞ്ഞു  വായ്‌ തുറന്നെ. ആമി ചിരിച്ചു എന്‍റെ നെഞ്ചോടു ചേര്‍ന്നു .അമ്മ പാപ്പതിനോട് പറഞ്ഞിട്ടുണ്ടുട്ടോ വാവയ്ക്കു വിശക്കണൂന്നു . അപ്പൊ പാപ്പം പറയുവാ "വാവേ വാവേ നീ വേഗം വായ തുറന്നെ ....ഞാന്‍ ഓടി വന്നു നിന്‍റെ വായിലിരിക്കട്ടേ .."ആമി വാവ വായ തുറന്നു....പാപ്പം വാവേടെ വായിലിരുന്നു പറഞ്ഞു.."വാവേ ഇനി നീ ഞം ഞം കാണിച്ചു വേഗം എന്നെ വയറ്റിലാക്യെ ,എന്നാലെ നീ വേഗം വലുതാവൂ .."ആമി ചിരിച്ചു , അമ്മ ചോദിച്ചു .."പാപ്പമേ പാപ്പമേ...നീ നോക്ക്യേ എന്‍റെ ആമിക്കുട്ടി വലുതായോ എന്ന്...." പാപ്പം കുഞ്ഞിനെ നോക്കി പറഞ്ഞു "ഉം വലുതായിട്ടോന്നുമില്ല നീ ഒന്നൂടെ വായ തുറന്നെ..."അങ്ങനെ വാവ പിന്നേം പാപ്പം ഉണ്ടു ..എന്നിട്ട്  അമ്മേടെ മാറോടു പററി ചേര്‍ന്നു ....വാവേടെ ചിറിയിലിരുന്നു പാപ്പം അമ്മയെ നോക്കി  ചിരിച്ചു....


Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

അമ്മ

ഈ സ്ത്രീയുടെ കാത്തിരിപ്പാണ് ഞാന്‍.. ആവരുടെ കയ്യിലെ ഉരുട്ടി പിടിച്ച  ചോറുരുളയാണ് എനിക്ക് സ്നേഹം.. അടുക്കളയിലെ കരിയും  പുകയുമാനവര്‍.. ബാല്യത്തിലെ താരട്ടിനെക്കള്‍ പരിചിതം അവരുടെ കാലടികളില്‍ ഒട്ടി താളം മറിയുന്ന തയ്യല്‍  മെഷീന്റെ കട കട ശബ്ദമാണ്. അവരുടെ വിയര്‍പ്പാണ് ഞാന്‍... ഈ സ്ത്രീ  എന്റെ അമ്മ.....