പ്രണയമായിരുന്നു എനിക്ക്...
ചിരിക്കാതെ ചിരിക്കുന്ന നിന്റെ ചിരിയോട്...
പറയാതെ പറയുന്ന നിന്റെ കണ്ണുകളെ മറച്ചു പിടിക്കുന്ന കണ്ണടയോട്...
വഴക്കു പറയാൻ മാത്രം എന്നോട് ചലിക്കുന്ന നിന്റെ നാവിനോട്..
പാഞ്ഞു പോകുമ്പോൾ അറിയാതെ ഒരു നോട്ടം തരുന്ന നിന്റെ മനസ്സിനോട്...
പ്രണയം എന്നെ വലിച്ചു മുറുക്കുമ്പോഴും
നിന്റെയാ പതിഞ്ഞ ശബ്ദം എന്നെ ആശ്വസിപ്പിക്കുന്നു.
നീയെന്റെ വെറുമൊരു സ്വപ്നമായിരിക്കട്ടെ..
ഒരിക്കൽ ഞാനൊരു ആരയാലിലയാകാം..
വരില്ലേ നീ, ഒരു ചെറു കാറ്റായി..
രേവൂട്ടി....
Comments
Post a Comment