Skip to main content

Posts

പ്രണയരേഖകൾ

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? അതിശക്തമായി.. എന്നാൽ,  വിടരാൻ വെമ്പുന്ന ഒരു മുല്ലമൊട്ടു പോലെ തരളമായി ... ആരെ എന്നാവും..പ്രണയത്തെ. നിങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയത്തെ  നിലാവിൻ്റെ നേരിയ വെളിച്ചത്തിൽ, ചൂണ്ടുകളിൽ അത്രമേൽ ആർദ്രമായ ഒരു പുഞ്ചിരി വിടർത്തി, പാതി വിടർന്ന നിശാഗന്ധി പൂക്കളുടെ ഗന്ധം ശ്വസിച്ച്, ഇമകളെ പരസ്പരം ചുംബിക്കാൻ അനുവദിച്ച്, പ്രണയത്തിൻ്റെ ആഴങ്ങളിൽ മുങ്ങി നിവർന്നിട്ടുണ്ടോ? എന്നിട്ട് പതിയെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് വഴുതി വീഴണം. അവിടെ നിങ്ങൾ മാത്രം.. നിങ്ങളുടെ പ്രണയവും... ഉറക്കത്തിൻ്റെ അവസാന യാമങ്ങളിൽ മടിച്ചു മടിച്ചു ഉണരണം.  വേണ്ട, ഉണരേണ്ട,  ആ ചൂടേറ്റ് ഒട്ടിചേർന്ന് കിടന്ന് വീണ്ടും ഉറങ്ങാം... സ്വപ്നങ്ങൾ നിങ്ങൾക്ക് മെത്തകൾ നെയ്യട്ടെ.. രേവൂട്ടി
Recent posts

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

പകരാതെ പോയ ചുംബനങ്ങളുടെ അവകാശി

പ്രണയം കടല് പോലെയാണ്. ചിലപ്പോൾ ഒഴുക്ക്‌പോലും അറിയില്ല..ശാന്തമായി... അനന്തമായി..ചിലപ്പോ ആഞ്ഞടിച്ച്.. സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു.. എന്തെല്ലാമോ കവർന്നെടുത്തു.. ഇത് പ...

വാക്കുകൾ കൊണ്ട് പറയാനാവാത്ത ബന്ധങ്ങൾ..

ഉച്ചയൂണു കഴിഞ്ഞ് കൈകഴുകി വന്നപ്പോഴാണ് വാട്സാപ്പിൽ ഒരു മെസ്സേജ് കിടക്കുന്നത് കണ്ടത്. മായ... ഓർമ്മകൾ കുറച്ചു പുറകോട്ടുപോയി. "ഇത്തവണ ശരിയായാൽ മുട്ടായി വാങ്ങിത്തരണം ക...

ആമി

അമ്മയില്ലാത്തപ്പോൾ നീയാണ് ശങ്കുന് അമ്മ എന്ന് പറഞ്ഞപ്പോൾ "ഞാൻ കൊച്ചല്ലേ..എനിക്കെങ്ങനെ അമ്മേ പോലെ ആവാൻ പറ്റും" എന്നാണ് എന്റെ ആമി ചോദിച്ചത്. ശരിയല്ലേ... ആറു വയസ്സുകാരിയ...

യുവജനോത്സവം

ഒരു പത്തു പതിനെട്ടു വർഷം പുറകോട്ട് നീങ്ങിയാൽ ഓർമയിൽ വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ഉണ്ട്. സ്കൂൾ യുവജനോത്സവം വരാൻ കാത്തിരിക്കുന്നവൾ. ഏറ്റവും പ്രിയപ്പെട്ടത് പ്രച്...

നീയുമെന്റെ സ്വപ്നങ്ങളും

നീയെന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനാലാവണം സ്വപ്നങ്ങൾക്ക് നല്ല ചെമ്പകപ്പൂവിന്റെ ഗന്ധമാണ്.... അവയെ ഞാൻ എന്റെ ഡയറി താളുകളിൽ ഒളിപ്പിച്ചു വയ്ക്കട്ടെ.. നീയെന്...