--—---------------------------
ജീവിതത്തെ രണ്ടായി തിരിക്കാം..
വിവാഹത്തിന് മുമ്പ്, വിവാഹത്തിന് ശേഷം
മുൻപ്
=====
അമ്മ ചിറകു വച്ച് തന്നു
നിറഞ്ഞു പറക്കാൻ ആകാശം കാണിച്ച് തന്നു.
കണ്ണാടിയിൽ ബാല്യകൌമാരങ്ങൾ ചിരിച്ചു നിന്നു
കണ്ണുനീരിന് കയ്പ് ആയിരുന്നു..
ചട്ടി വടിച്ച് പഞ്ഞം വരുത്തരുതെന്നമ്മ
അമ്മ ഉണ്ണാതെ വച്ച ചോറും കറിയുമാണ് ഞാൻ.
ശേഷം
======
ചിറകുകൾ അഴകിനാണത്രെ
ഭൂമിയെ വിധിച്ചിട്ടുള്ളു പോലും
കണ്ണാടിയുടെ അഴക് പൊടിയണിഞ്ഞു കിടന്നു
കയ്പ് നീരു കുടിച്ചിറക്കാമെന്നായി
കറിചട്ടിയിൽ ബാക്കി വന്ന വേപ്പില ഞാനോ?
കൂട്ട് ഞാനും എന്റെ ജല്പനങ്ങളും
.....
രേവൂട്ടി
Comments
Post a Comment