എന്നും വഴിവക്കിൽ കാണാറുള്ള (ഭാന്തി മഴ കൊള്ളാതിരിക്കാൻ സ്കൂൾ വരാന്തയിലേക്ക് കയറി നിന്നു. അകത്ത്, അരിപ്പയെ വെല്ലുന്ന മേൽക്കൂരയ്ക്കു താഴെ നനഞ്ഞു കുതിർന്ന ബഞ്ചുകളുടെ മൂലയിലേക്ക് ഒതുങ്ങി കൂടി ഞങ്ങളും ചോരാത്ത മനസ്സുള്ള ടീച്ചറും ചേർന്ന് അറിവിൻ്റെ മഴക്കുഴികളുണ്ടാക്കി.
രേവൂട്ടി
Comments
Post a Comment