പതനം
ഈ മഴത്തുള്ളികൾ നീയും ഞാൻ ഉർവ്വിയും ആയിരുന്നെങ്കിൽ..
നിന്റെയീ പതനം എന്നിലേക്കുള്ള പ്രയാണമാകുമായിരുന്നു..
ഈ നിമിഷത്തിനായി കൊഴിഞ്ഞ സംവത്സരങ്ങൾക്ക്
എന്റെ ഡയറിയിലെ നീല മഷിയുടെ കനച്ച മണമായിരിക്കും...
നീ പെയ്തിറങ്ങുന്നത് എന്റെ വരൾച്ചയിലേക്കായിരിക്കും....
എന്നിൽ നീ കീറിമുറിക്കുന്ന ചാലുകൾ
എന്റെ ഏകാന്തതയുടെ ഓവുചാൽ കൂടിയായിരിക്കും..
ഒന്നോർക്കുക..
നിന്റെയീ പതനം കാത്തിരിക്കുന്ന
എന്റെ നൊമ്പരത്തി പൂവിന്റെ നാമ്പുകൾക്ക്
നീ ജീവിതം തന്നെയാണ്..
രേവൂട്ടി

Comments
Post a Comment