Skip to main content

മേരെ പ്യാരെ ദേശ് വാസിയോം



           ഒരു  കട്ടനും കുടിച്ചു ചാരു കസേരയിൽ മലർന്നു  കിടക്കുകയായിരുന്നു വയലറ്റ് നോട്ട്. നോട്ട് കുടുംബത്തിലെ കാരണവർ ന്യൂ ജനറേഷൻ.. എല്ലാ അഹങ്കാരവും ആ മുഖത്തുണ്ട്.ഗേറ്റ് കടന്ന് വരുന്നവരെ സൂക്ഷിച്ച് നോക്കി. മുന്നിൽ വന്ന് നിന്ന് അല്പം കടുപ്പിച്ച് തന്നെ അവർ ചോദിച്ചു..ഓർമ്മയുണ്ടോ ഈ മുഖം..പടിയിറക്കി പിണ്ടം വച്ചോർക്ക് ഇവിടെ എന്ത് കാര്യം എന്ന പരിഹാസം ആയിരുന്നു മുഖത്ത്. സ്വീകരണം പ്റതീക്ഷിക്കാതെ  കൈവരിയിൽ കയറിയിരുന്നു വരുത്തർ. എല്ലാരേം ഒന്നു കണ്ടേച്ചു പോകാംന്ന് വച്ചു,മാസം രണ്ട് മൂന്നായില്ലേ.പരിഭവം പറഞ്ഞ ആയിരത്തെ പിന്താങ്ങി അഞ്ഞൂറ് മൂക്കൊലിപ്പിച്ചു. പിന്നെ ഈ ഞെളിഞ്ഞുള്ള ഇരിപ്പുണ്ടല്ലോ,അത് വേണ്ടാന്ന് പറയാനും കൂടാ വന്നത്.കണ്ണ് തുറക്കുമ്പൊ ചായ ഗ്ളാസ്സ് കയ്യിൽ വച്ചോണ്ടിരിക്കുന്നു നൂറ. പകൽ കിനാവ് ഫലിക്കുംന്നാ..അവൾ ചിരിച്ചു..പെട്ടെന്നായിരുന്നു.."മേരേ പ്യാരെ ദേശ് വാസിയോം"
ചാരുകസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് അതിനടിയിൽ തന്നെ ഒളിച്ചു് ...പിന്നാലെ കേട്ടത് ഒരു പൊട്ടിച്ചിരിയായിരുന്നു..നൂറാ നീ... അത് ആ ഫ്റീക്കൻ പത്തിൻ്റെ റിങ് ടോൺ ആണ്.. പത്ത് മിനിട്ട് കഴിഞ്ഞും പട പടാ ഇടിക്കുന്നത് തൻ്റെ തന്നെ ഹൃദയം ആണെന്ന് കാർന്നോർക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല...

രേവൂട്ടി 

Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

അമ്മ

ഈ സ്ത്രീയുടെ കാത്തിരിപ്പാണ് ഞാന്‍.. ആവരുടെ കയ്യിലെ ഉരുട്ടി പിടിച്ച  ചോറുരുളയാണ് എനിക്ക് സ്നേഹം.. അടുക്കളയിലെ കരിയും  പുകയുമാനവര്‍.. ബാല്യത്തിലെ താരട്ടിനെക്കള്‍ പരിചിതം അവരുടെ കാലടികളില്‍ ഒട്ടി താളം മറിയുന്ന തയ്യല്‍  മെഷീന്റെ കട കട ശബ്ദമാണ്. അവരുടെ വിയര്‍പ്പാണ് ഞാന്‍... ഈ സ്ത്രീ  എന്റെ അമ്മ.....